
ദോഹ: ഖത്തറിലെ മുൻനിര ഉപഭോക്തൃ ഇലക്ട്രോണിക്സ് റീട്ടെയിലർമാരിലും വിതരണക്കാരിലുമായ ജംബോഇലക്ട്രോണിക്സ് നതിംഗ് ഉൽപ്പന്നങ്ങളുടെ ഔദ്യോഗികവിതരണ ക്കാരാകുന്നു. നൂതനവും ഡിസൈൻ-ഫോർവേഡ് ടെക് ഉൽപ്പന്നങ്ങൾക്ക് പേരുകേട്ട ലണ്ടൻ ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ നതിംഗുമായിജംബോ ഇലക്ട്രോണിക്സ് പങ്കാളിത്തകരാർ ഒപ്പുവച്ചു.സ്മാർട്ട്ഫോണുകൾ, ഇയർബഡുകൾ എന്നിവയുൾപ്പെടെയുള്ള നതിംഗ് ഉൽപ്പന്നങ്ങൾ ജംബോ ഇലക്ട്രോണിക്സിന്റെ റീട്ടെയിൽ നെറ്റ്വർക്ക്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോംവഴി വിപണിയിലെത്തിക്കും.
ചടങ്ങിൽ Nothing ന്റെ പുതിയ സ്മാർട്ട്ഫോണുകളായ Phone (3a), Phone (3a) Pro എന്നിവയുടെ ലോഞ്ചും നടന്നു.നതിംഗുമായി പങ്കാളിയാകുന്നതിലും അവരുടെ അത്യാധുനിക സാങ്കേതികവിദ്യ ഖത്തർ വിപണിയിലേക്ക് പരിചയപ്പെടുത്തുന്നതിലും സന്തോഷവും അഭിമാനവുമുണ്ടെന്ന്
ജംബോഇലക്ട്രോണിക്സ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സജദ് സുലൈമാൻ പറഞ്ഞു











